കോട്ടയം: കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നു കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ റമ്പാന് സ്ഥാനാരോഹണം അടുത്തമാസം ഏഴിലേക്കും മെത്രാഭിഷേകം 14ലേക്കും മാറ്റിവച്ചു. ശുശ്രൂഷകള്‍ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരാകും. റമ്പാന് പട്ടം ഒക്ടോബര്‍ 11നു റാന്നി സെന്റ് തെരേസാസ് ദേവാലയത്തിലും മെത്രാഭിഷേകം ഒക്ടോബര്‍ 29നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലും നടത്താന്‍ നേരത്തെ തീരുമാനിച്ചിരിന്നു.
Comments